ഭാര്യയുടെ അവകാശങ്ങള്‍
മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇസ്ലാം വിവാഹത്തിനു വളരെ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിവാഹത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന വിവിധ ഖുര്‍ആന്‍ വചനങ്ങളും റസൂല്‍ തിരുമേനിയുടെ വാക്കുകളും ശ്രദ്ധിച്ചാല്‍ നമുക്കത് വ്യക്തമാവും. പ്രായപൂര്‍ത്തിയായ യുവാക്കള്‍ കഴിയുന്നത്രപെട്ടന്നു വിവാഹിതരാവാണമെന്നു റസൂല്‍ (സ) ഓര്‍മിപ്പിക്കുന്നു. വിവാഹത്തിലൂടെ മതത്തിന്റെ പാതി പൂര്‍ത്തിയായി എന്ന് റസൂല്‍ പഠിപ്പിക്കുന്നു. ഒരു വിവാഹിതന്‍ രണ്ടു റകഅത്ത് സുന്നത് നമസ്കരിച്ചാല്‍ അവിവാഹിതന്‍ എഴുപതു റകഅത്ത് നമസ്കരിച്ചപോലെയാണെന്ന് റസൂല്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ത്രീയെ വിവാഹം ചെയ്യാന്‍ കഴിയാത്തവനെ കൊണ്ട് അടിമസ്ത്രിയെ യെങ്കിലും വിവാഹം കഴിപ്പിക്കണമെന്നും വിവാഹം കഴിപ്പിക്കല്‍ സമൂഹത്തിന്റെ കൂടി ബാധ്യതയാണെന്നും ലോക നാഥന്റെ വചനം; ഇതൊക്കെ വച്ച് നോക്കുമ്പോള്‍ തന്നെ വിവാഹത്തിന്റെയും വൈവാഹിക ജീവിതത്തിന്റെയും പവിത്രതക്ക് ഇസ്ലാം നല്‍കിയ പ്രാധാന്യം മനസ്സിലാക്കാം
വൈവാഹിക ജീവിതത്തില്‍ ഭാര്യാഭര്‍ത്തുക്കളുടെ അവകാശങ്ങളെയും ഉത്തരവാതിത്വങ്ങളെയും കുറിച്ച് ഖുര്‍ആനിലും ഹദീസുകളിലും പലയിടത്തും പ്രതിപാദിച്ചിട്ടുണ്ട്. വൈവാഹിക ജീവിതത്തില്‍ പരസ്പ്പര അവകാശങ്ങള്‍ അറിയുന്നതിലുപരി ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കി അത് നിര്‍വഹിക്കുകയാണങ്കില്‍ ഭാര്യ ഭര്‍ത്താക്കളുടെ അവകാശങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കേണ്ടി പോലും വരില്ല.
വൈവാഹിക ജീവിതത്തില്‍ ഭാര്യ മാരുടെ അവകാശങ്ങള്‍ ചുരുക്കി വിവരിക്കുന്നു.
- സ്വന്തം ജീവിത പങ്കാളിയെ മതാചാരങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാനുള്ള അവകാശം.
- വിവാഹമൂല്യം സ്വീകരിക്കാനും അത് സ്വതാല്പര്യത്തിനു അനുസരിച്ച് ചിലവഴിക്കാനുമുള്ള അവകാശം
- പ്രാഥമിക ആവശ്യങ്ങള്‍ ഭര്‍ത്താവില്‍ നിന്നും ലഭിക്കാനുള്ള അവകാശം
- സ്വസമ്പത്ത് മതാചാരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വതാല്പര്യത്തിനു അനുസരിച്ച് ചിലവഴിക്കാനുള്ള അവകാശം
- വിവാഹ സമയത്ത് ഭര്‍ത്താവ് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി കിട്ടാനുള്ള അവകാശം
- മതത്തിനു വിരുദ്ധമായ ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്ക് വിയോജിക്കാനുള്ള അവകാശം
- ഭര്‍ത്താവിനെ ഉപദേശിക്കാനുള്ള അവകാശം.
- ഭര്‍ത്താവുമായി പിണക്കത്തിലാണെങ്കില്‍ കുഞ്ഞുങ്ങള്‍ക്കും തനിക്കും വേണ്ട അടിസ്ഥാന ചിലവുകള്‍ ലഭിക്കാനുള്ള അവകാശം
- വിവാഹ മോചിതരയാല്‍ മുലയൂട്ടുന്ന കുഞ്ഞുങ്ങളുണ്ടെങ്കില്‍ മുലയൂട്ടുന്നതിനുള്ള പ്രതിഫലം ലഭിക്കാനുള്ള അവകാശം.
- ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള ഭര്‍ത്താവാണെങ്കില്‍ സമപരിഗണന ലഭിക്കാനുള്ള അവകാശം
വൈവാഹിക ജീവിതത്തില്‍ ഭാര്യ മാരുടെ ഉത്തരവാദിത്തങ്ങള്‍ചുരുക്കി വിവരിക്കുന്നു
- ഭര്‍ത്താവിനെ ബഹുമാനിക്കല്‍
- പിറന്ന കുഞ്ഞിനു രണ്ടു വര്‍ഷമെങ്കിലും മുലയൂട്ടല്‍
- തക്കതായ കാരണമില്ലാതെ ഭര്‍ത്താവിന്റെ ലൈംഗികാവശ്യങ്ങള്‍ നിരാകരിക്കാന്‍ പാടില്ല
- ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭര്‍ത്താവിന്റെ സ്വത്തും മാനവും സംരക്ഷിക്കുക.
വൈവാഹിക ജീവിതവുമായി ബന്ധപെട്ടുദ്ധരിക്കാറുള്ള ഖുര്‍ആനിലെ ചില പുണ്യ വചനങ്ങളും റസൂല്‍ തിരുമേനിയുടെ(സ) ചില വാക്കുകളും ചുവടെ പ്രസ്താവിക്കുന്നു
ഒരിക്കല്‍ അബുസുഫിയാന്റെ ഭാര്യ റസൂല്‍ (സ)ന്റെ അടുത്ത് വന്നു ഒരു പരാതി പറഞ്ഞു; അല്ലാഹുവിന്റെ റസൂലേ എന്റെ ഭര്‍ത്താവ് എനിക്കും എന്റെ മക്കള്‍ക്കും വേണ്ടി ആവശ്യത്തിനു ചിലവിടുന്നില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്?.
റസൂല്‍ (സ) പറഞ്ഞു നിനക്കും നിന്റെ മക്കള്‍ക്കും ആവശ്യത്തിനുള്ളത് മാത്രം യുക്ത്യാനുസരണം എടുത്തു കൊള്ളുക. (ആയിഷ (റ) ബുഹാരി 5049 മുസ്ലിം 1714 )
റസൂല്‍ (സ) പറഞ്ഞു നിനക്കും നിന്റെ മക്കള്‍ക്കും ആവശ്യത്തിനുള്ളത് മാത്രം യുക്ത്യാനുസരണം എടുത്തു കൊള്ളുക. (ആയിഷ (റ) ബുഹാരി 5049 മുസ്ലിം 1714 )
റസൂല്‍ (സ) പറഞ്ഞു ; പ്രത്യേക കാരണമില്ലാതെ ഭര്‍ത്താവിന്റെ കിടപ്പറയിലേയ്ക്കള്ള ക്ഷണം നിരാകരിക്കുകയും ഭര്‍ത്താവ് ദേഷ്യത്തോടെ ഉറങ്ങുകയും ചെയ്‌താല്‍ ആ ഭാര്യയെ മലക്കുകള്‍ പുലര്‍ച്ചവരെ ശപിച്ചു കൊണ്ടിരിക്കും (ബുഹാരി 3065 മുസ്ലിം 1436 )
റസൂല്‍ (സ) പറഞ്ഞു ; താഴെ പറയുന്നവ സ്ത്രീകള്‍ക്കനുവദിച്ചിട്ടില്ല, ഭര്‍ത്താവ് സന്ഹിതാനായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ സുന്നത്ത് നോമ്പെടുക്കല്‍, ഭര്‍ത്താവിന്റെ അനുമതി കൂടാതെ മറ്റുള്ളവരെ വീട്ടില്‍ പ്രവേശിപ്പിക്കല്‍, ഭര്‍ത്താവിന്റെ അനുമതി കൂടാതെ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നും ദാനം നല്‍കല്‍.
വൈവാഹിക ജീവിതവുമായി ബന്ധപെട്ടു ഉദ്ധരിക്കാറുള്ള പ്രശസ്തമായ ഖുര്‍ആനിലെ പുണ്ണ്യവചനങ്ങളും റസൂല്‍ തിരുമേനിയുടെ ചില വാക്കുകളും ആണ് മുകളില്‍ പ്രസ്താവിച്ചത്. ലോക നാഥന്റെ കൃപകൊണ്ട് നമുക്കും നമ്മോടു ബന്ധപ്പെട്ടവര്‍ക്കും സ്വാലിഹായ ജീവിത പങ്കാളികളെ ലഭിക്കട്ടെ എന്നും ലഭിച്ച ഇണകളില്‍ പരസ്പരം പരിപൂര്‍ണ തൃപ്തരായി ജീവിച്ചു മരണമടഞ്ഞു പരലോകത്തെയ്ക്കെത്തുമ്പോള്‍ അവിടെ ഈ ജീവിതം ഒരു മുതല്‍ക്കൂട്ടാകട്ടെ എന്നും ഇബ്ലീസിന്റെ ശര്റു കൊണ്ട് എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ പരമ കാരുണ്യകനും സര്‍വജ്ഞനുമായ തമ്പുരാന്‍ പൊറുത്തു തരട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
Jazakallaahu haira
Jazakallaahu haira
നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും അയക്കേണ്ട വിലാസം
islamthereligionforsuccess@gmail.com
2 comments:
പഠനാര്‍ഹമായ ഇത്തരം നല്ല വചനങ്ങല്‍ ക്രോഡീകരിച്ചിവിടെ പോസ്റ്റ് ചെയ്തതു വളരെ നന്നായി. ഇതെല്ലാവര്‍ക്കും കൂടുതല്‍ പഠിക്കാനും പ്രചരിപ്പിക്കാനും പ്രചോദനമാവട്ടെ. അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ.
Please remove the word verification option.
Post a Comment