Saturday, October 30, 2010

സ്വപ്നങ്ങളുടെ വ്യാഖ്യാനം ഇസ്ലാമില്‍

സ്വപ്നങ്ങളുടെ വ്യാഖ്യാനം ഇസ്ലാമില്‍ 

സ്വപ്നങ്ങളെ കുറിച്ചും അതിന്റെ വ്യാഖ്യാനങ്ങളെ കുറിച്ചും ഖുര്‍-ആന്‍ വചനങ്ങളിലും ഹദീസുകളിലും പ്രതിപാദിച്ചിട്ടുണ്ട്. ഖുര്‍-ആനില്‍ ഇതിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നത് പ്രവാചകന്‍ യൂസുഫ് (അ)(JOSEPH )  ന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ്. അദ്ദേഹത്തിന്ന് ലോകനാഥന്‍ സ്വപ്നങ്ങളെ  വ്യാഖ്യാനിക്കാനുള്ള ഒരു പ്രത്യേക കഴിവിനെ നല്‍കിയിരുന്നു. സ്വപ്നങ്ങളെ  വ്യാഖ്യാനിക്കാനുള്ള  കഴിവിനെ അദ്ദേഹം പ്രബോധനത്തിന്  ഉപയോഗിച്ചിരുന്നു. ഈ ചരിത്രം വിവരിക്കുന്ന ഖുര്‍-ആന്‍ വചനങ്ങള്‍ താഴെ നല്‍കുന്നു.

പ്രവാചകന്റെ കാലത്തെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന കാര്യം അന്ന് സ്വപ്നങ്ങള്‍ക്ക് പ്രവാചകരും സഹാബത്തും കുറച്ചു പ്രാധാന്യം നല്‍കിയിരുന്നു എന്ന് തന്നെയാണ് . പക്ഷെ ചില ആളുകള്‍ ദു:സ്വപ്നങ്ങള്‍ കണ്ടാല്‍ അത് മാത്രം ചിന്തിച്ചു മാനസികമായ അസുഖങ്ങള്‍ വരെ വരുത്തി വെക്കാറുണ്ട്. ഇതൊരിക്കലും ഒരു നല്ല വീക്ഷണ മല്ല. മറിച്ച് റസൂല്‍ തിരുമേനിയുടെ വാക്കുകളിലൂടെ സ്വപനങ്ങളെ വിലയിരുത്തി വ്യാഖ്യാനിക്കുകയാണ് വേണ്ടത്.

സ്വപ്നം കണ്ടതിനെ വ്യാഖ്യാനിച്ചുക്കൊണ്ട് എന്തെങ്കിലും കര്‍മ്മങ്ങള്‍ അനുഷ്ടിക്കണമെന്നൊന്നും റസൂലിന്റെ  ഒരു ഹദീസുകളിലും കാണുന്നില്ല. മാത്രമല്ല ഒരു ഹദീസില്‍ കാണുന്നു ദുസ്സ്വപ്നങ്ങള്‍ നമുക്കൊരു ബുദ്ധിമുട്ടും ഭാവില്‍ ഉണ്ടാകാന്‍ ഇടയില്ല എന്ന് . അതുകൊണ്ട് ഇതിനു കൂടുതല്‍ പ്രാധാന്യം നല്‍കി അതിന്റെ പുറകെ നടക്കേണ്ടതില്ല . പക്ഷെ സ്വപ്‌നങ്ങള്‍ നല്ലതായാലും ചീത്തതായാലും ചൊല്ലാന്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ റസൂല്‍ പഠിപ്പിച്ചിട്ടുണ്ട് . അവ താഴെ നല്‍കുന്നു.

പേടിച്ചു കൊണ്ട് ഉറക്കില്‍ നിന്നുണര്‍ന്നാല്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന 

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونَ

അല്ലാഹുവിന്റെ  കോപത്തില്‍ നിന്നും സിക്ഷകളില്‍ നിന്നും അവന്റെ അടിമകളുടെ തിന്മകളില്‍ നിന്നും പിശാചിന്റെ  ദുര്‍ബോധനങ്ങളില്‍ നിന്നും പിശാചുക്കളുടെ വെളിപ്പെടലില്‍ നിന്നും അല്ലാഹുവിന്റെ സമ്പൂര്‍ണ്ണ വചനങ്ങളാല്‍ ഞാന്‍ അഭയം തേടുന്നു

(With the total words of Allah, I seek protection from His wrath, from His punishment and from the servants evil and from the whispers of Satan and I seek protection from (these) coming to me.
(Hisnul Hasin) 


ദു:സ്വപ്നങ്ങളുണ്ടായാല്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന  

 أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ وَمِنْ شَرِّ هَذِهِ الرُّؤْيَا

ഈ ദു:സ്വപ്നത്തിന്റെ തിന്മയില്‍ നിന്നും ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിനെ കൊണ്ട് ഞാന്‍ കാവലിനെ തേടുന്നു.

I seek refuge in Allah from the accursed Satan and from the evil of this dream. "The dream will not cause any harm. (Misjkat, Hisnul Hasin)
It is a great sin to conjure a false dream and narrate it. (Bukhari)


നല്ല സ്വപ്നങ്ങള്‍ കണ്ടാല്‍ അല്ലാഹുവിനെ സ്തുതിക്കുക
الحمد لله
പ്രവാചകരുടെ വാക്കുകളുടെ അടിസ്ഥാനത്തില്‍ സ്വപനങ്ങളുണ്ടാകുന്നത്‌ മൂന്നു കാരണങ്ങളാലാണ്, സ്വന്തം മനസ്സിന്റെ സംസാരമാണതിലൊന്ന്    മറ്റൊന്ന് അല്ലാഹുവില്‍ നിന്നുള്ള സന്തോഷ വാര്‍ത്തകളും പിന്നെ പിശാചിന്റെ ഭയപ്പെടുത്തലും. ഭാവിയില്‍ നടക്കാന്‍ പോകുന്ന നല്ല സംഭവങ്ങളാണ് സ്വപ്നത്തില്‍ കണ്ടതെങ്കില്‍ അത് അല്ലാഹുവില്‍ നിന്നുള്ള ഒരു സന്തോഷ വാര്‍ത്തയായി എടുത്ത്  അല്ലാഹുവിന്റെ സ്തുതിക്കുകയും അത് മറ്റുള്ളവരോട് പറയുകയും ആവാം. മറിച്ച് ദുസ്സ്വപ്നമാണെങ്കില്‍ അല്ലാഹുവിനോട് കാവലിനെ തേടുകയും അത് മറ്റുള്ളവരില്‍ നിന്നും മറച്ചു വെക്കുകയുമാണ് വേണ്ടത്.

മുന്‍പ് സൂചിപ്പിച്ചത്‌ പോലെ സ്വപ്നത്തെ  വ്യക്തമായി വ്യാഖ്യാനിക്കുക നമുക്ക് സാധ്യമല്ല, അതിനുള്ള കഴിവ് യൂസുഫ് നബി (അ) പോലുള്ള പ്രവാചകാര്‍ക്ക്  മാത്രമേ അല്ലാഹു നല്‍കിയിട്ടുള്ളൂ. പക്ഷെ നമ്മുടെ പ്രവാചകന്റെ (സ) വാക്കുകളുടെ  അടിസ്ഥാനത്തില്‍ നമുക്ക് ചില വിലയിരുത്തല്‍  നടത്തുന്നതില്‍ പ്രശ്നമില്ല. സ്വപ്‌നങ്ങള്‍ പ്രാധാന്യമുള്ളതാണെന്ന്   പറയാന്‍ കാരണം പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാല്‍ അറിയാം അവരുടെ നുബുവത്തിന്റെ തുടക്കങ്ങളെല്ലാം ചില പ്രത്യേക സ്വപ്‌നങ്ങള്‍ വഴിയായിരുന്നു. അത് പോലെ തന്നെ നമ്മുടെ പല സ്വഹാബതുകളുടെ സ്വപ്നങ്ങളും വലിയ പ്രാധാന്യത്തില്‍ വന്നിട്ടുണ്ട്. സദ്‌വൃത്തരായ ആളുകളുടെ സ്വപ്‌നങ്ങള്‍ നുബൂവത്തിന്റെ നാല്‍പ്പത്തിയാറില്‍  ഒരംശമാനെന്നു റസൂല്‍ (സ) സൂചിപ്പിച്ചിട്ടുണ്ട്.

സ്വപ്നങ്ങളെക്കുറിച്ചും  സ്വപ്നവ്യഖ്യാനത്തെക്കുറിച്ചും വന്ന റസൂലിന്റെ പുണ്യ  വാക്യ ങ്ങള്‍ നോക്കാം.


A\kv(d) \nthZ\w: \_n(k) Acpfn: kZvhr¯\mb a\pjy³ ImWp¶ \à kz]v\§Ä
{]hmNIXz¯nsâ \m¸¯nbmdn HcwiamWv. (_pJmcn.9.87.112

A_qkCuZv(d) ]dbp¶p: \_n(k) Acpfn: \n§fn hÃh\pw Xm\njvSs¸Sp¶ coXnbnepÅ kz]v\w IWvSm XoÀ¨bmbpw AXp AÃmlphn \n¶pÅXmWv. Ah³ AÃmlphns\ kvXpXn¡pIbpw AXns\ kw_Ôn¨v aäpÅhtcmSv ]dbpIbpw sN¿s«. hÃh\pw Xm³ shdp¡p¶Xc¯nepÅ kz]v\w IWvSm XoÀ¨bmbpw AXp ]nimNn \n¶pÅXmWv. AXnsâ \mi¯n \n¶v Ah³ AÃmlphnt\mSv A`bw tXSpIbpw AXp ]dbmXncn¡pIbpw sN¿s«. AXv Ah\v bmsXmcp D]{Zhhpw sN¿pIbnÃ. (_pJmcn.9.87.114)

A_qlpssdd(d) ]dbp¶p: \_n(k) Acpfn: {]hmNIXz¯nsâ Awi§fn kt´mj hmÀ¯IfÃmsX H¶pw Ahtijn¨n«nÃ. A\pNc·mÀ tNmZn¨p: F´mWv kt´mj hmÀ¯IÄ. D¯akz]v\§Ä Xs¶sb¶v \_n(k) {]Xyp¯cw \ÂIn. (_pJmcn.9.87.119
A_qlpssdd(d) \nthZ\w: \_n(k) Acpfn: A´yZn\w ASp¯p Ignªm kXyhnizmkn bpsS kz]v\w IÅamhpIbnÃ. kXyhnizmknbpsS kz]v\amhs« \p_pƯn sâ \mÂ]¯nbmdnsâ HcwiamWv. \p_pƯnsâ AwiambXv IÅambncn¡pI bnÃ. apl½Zv _v\pkndo³ ]dbp¶p: kz]v\w aq¶v XcamWv. a\Ênsâ hÀ¯am\w, ]nimNnsâ `bs¸Sp¯Â, AÃmlphn \n¶pÅ kt´mjhmÀ¯. Dd¡¯n Igp¯n Baw sh¨Xv ImWp¶Xv AhÀ shdp¯ncp¶p. ImÂ_Ôn¨Xv AhÀ CjvSs¸«ncp¶p. ImcWw AXnsâ AÀ°w aX¯n Dd¨v \n¡emWv. (_pJmcn.9.87.144
C_v\pAºmkv(d) \nthZ\w: \_n(k) Acpfn: hÃh\pw Xm³ IWvSn«nÃm¯ kz]v\w IWvSpsh¶v hmZn¡p¶]£w (]ctemI Znhkw) cWvSv _mÀenaWnIsf X½n ]nSn¨v sI«n _Ôn¸n¡m³ Ahs\ \nÀ_Ôn¡pw. hmkvXh¯ntem Ah\Xv sN¿phm³ km[n¡pIbnÃ. hÃh\pw Hcp Iq«cpsS kwkmcw {i²n¨ptI«p. Ah\Xv tIÄ¡p¶Xv AhcnjvSs¸SpIbnÃ. F¦n ]ctemI¯v Ahsâ sNhnbn Cubw Dcp¡n Hgn¡pw. hÃh\pw Hcp cq]apWvSm¡nbm AXn Poh\qXm³ Ahs\ \nÀ_Ôn¡pw. F¶m Ah\v AXn Poh\nSm³ IgnbpIbnÃ. (_pJmcn.9.87.165) 


സ്വപ്നങ്ങളുമായി ബന്ധപ്പെട്ടുവന്ന ഖുര്‍-ആനിലെ യൂസുഫ് എന്ന അദ്ധ്യായത്തിലെ ചില വചനങ്ങള്‍ 






സ്വാഫ്ഫാത്ത് എന്ന അദ്ധ്യായത്തിലെ വളരെ പ്രശസ്തമായ വചനങ്ങള്‍ നോക്കൂ  
 




















പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഞങ്ങളുടെയും ഞങ്ങള്‍ക്ക് വേണ്ടപെട്ടവരുടെയും യഥാര്‍ത്ഥ ജീവിതത്തിലും സ്വപ്നങ്ങളിലും ഉണ്ടാകാവുന്ന ശര്റുകളില്‍ നിന്നും കാവലിനെ തരേണമേ എന്ന് ലോക നാഥനോട് പ്രാര്‍ത്ഥിക്കുന്നു

Saturday, October 23, 2010

ഭാര്യയുടെ അവകാശങ്ങള്‍

ഭാര്യയുടെ അവകാശങ്ങള്‍
മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇസ്ലാം വിവാഹത്തിനു വളരെ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിവാഹത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന വിവിധ ഖുര്‍ആന്‍ വചനങ്ങളും റസൂല്‍  തിരുമേനിയുടെ വാക്കുകളും ശ്രദ്ധിച്ചാല്‍ നമുക്കത് വ്യക്തമാവും. പ്രായപൂര്‍ത്തിയായ യുവാക്കള്‍ കഴിയുന്നത്രപെട്ടന്നു വിവാഹിതരാവാണമെന്നു റസൂല്‍ (സ) ഓര്‍മിപ്പിക്കുന്നു. വിവാഹത്തിലൂടെ മതത്തിന്റെ പാതി പൂര്‍ത്തിയായി എന്ന് റസൂല്‍ പഠിപ്പിക്കുന്നു. ഒരു വിവാഹിതന്‍ രണ്ടു റകഅത്ത് സുന്നത് നമസ്കരിച്ചാല്‍ അവിവാഹിതന്‍ എഴുപതു റകഅത്ത് നമസ്കരിച്ചപോലെയാണെന്ന്  റസൂല്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ത്രീയെ വിവാഹം ചെയ്യാന്‍ കഴിയാത്തവനെ കൊണ്ട് അടിമസ്ത്രിയെ യെങ്കിലും വിവാഹം കഴിപ്പിക്കണമെന്നും വിവാഹം കഴിപ്പിക്കല്‍  സമൂഹത്തിന്റെ കൂടി ബാധ്യതയാണെന്നും ലോക നാഥന്റെ വചനം; ഇതൊക്കെ വച്ച് നോക്കുമ്പോള്‍ തന്നെ വിവാഹത്തിന്റെയും വൈവാഹിക ജീവിതത്തിന്റെയും പവിത്രതക്ക് ഇസ്ലാം നല്‍കിയ പ്രാധാന്യം മനസ്സിലാക്കാം
വൈവാഹിക ജീവിതത്തില്‍ ഭാര്യാഭര്‍ത്തുക്കളുടെ  അവകാശങ്ങളെയും ഉത്തരവാതിത്വങ്ങളെയും  കുറിച്ച് ഖുര്‍ആനിലും ഹദീസുകളിലും പലയിടത്തും പ്രതിപാദിച്ചിട്ടുണ്ട്. വൈവാഹിക ജീവിതത്തില്‍  പരസ്പ്പര അവകാശങ്ങള്‍ അറിയുന്നതിലുപരി ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കി അത്  നിര്‍വഹിക്കുകയാണങ്കില്‍ ഭാര്യ ഭര്‍ത്താക്കളുടെ അവകാശങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കേണ്ടി  പോലും വരില്ല.

വൈവാഹിക ജീവിതത്തില്‍ ഭാര്യ മാരുടെ അവകാശങ്ങള്‍ ചുരുക്കി വിവരിക്കുന്നു.
  1. സ്വന്തം ജീവിത പങ്കാളിയെ മതാചാരങ്ങളുടെ അടിസ്ഥാനത്തില്‍  തിരഞ്ഞെടുക്കാനുള്ള അവകാശം.
  2. വിവാഹമൂല്യം സ്വീകരിക്കാനും അത് സ്വതാല്പര്യത്തിനു അനുസരിച്ച് ചിലവഴിക്കാനുമുള്ള അവകാശം
  3. പ്രാഥമിക ആവശ്യങ്ങള്‍ ഭര്‍ത്താവില്‍ നിന്നും ലഭിക്കാനുള്ള അവകാശം
  4. സ്വസമ്പത്ത്  മതാചാരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വതാല്പര്യത്തിനു അനുസരിച്ച് ചിലവഴിക്കാനുള്ള അവകാശം
  5. വിവാഹ സമയത്ത് ഭര്‍ത്താവ്  നല്‍കിയ വാഗ്ദാനങ്ങള്‍  നിറവേറ്റി കിട്ടാനുള്ള അവകാശം
  6. മതത്തിനു വിരുദ്ധമായ ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്ക് വിയോജിക്കാനുള്ള അവകാശം
  7. ഭര്‍ത്താവിനെ ഉപദേശിക്കാനുള്ള അവകാശം.
  8. ഭര്‍ത്താവുമായി പിണക്കത്തിലാണെങ്കില്‍ കുഞ്ഞുങ്ങള്‍ക്കും തനിക്കും വേണ്ട അടിസ്ഥാന ചിലവുകള്‍ ലഭിക്കാനുള്ള അവകാശം
  9. വിവാഹ മോചിതരയാല്‍ മുലയൂട്ടുന്ന കുഞ്ഞുങ്ങളുണ്ടെങ്കില്‍ മുലയൂട്ടുന്നതിനുള്ള പ്രതിഫലം ലഭിക്കാനുള്ള അവകാശം.
  10. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള ഭര്‍ത്താവാണെങ്കില്‍ സമപരിഗണന ലഭിക്കാനുള്ള അവകാശം
വൈവാഹിക ജീവിതത്തില്‍ ഭാര്യ മാരുടെ ഉത്തരവാദിത്തങ്ങള്‍ചുരുക്കി വിവരിക്കുന്നു
  1. ഭര്‍ത്താവിനെ ബഹുമാനിക്കല്‍
  2. പിറന്ന കുഞ്ഞിനു രണ്ടു വര്‍ഷമെങ്കിലും മുലയൂട്ടല്‍
  3. തക്കതായ കാരണമില്ലാതെ ഭര്‍ത്താവിന്റെ ലൈംഗികാവശ്യങ്ങള്‍ നിരാകരിക്കാന്‍ പാടില്ല
  4. ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭര്‍ത്താവിന്റെ സ്വത്തും മാനവും സംരക്ഷിക്കുക.
വൈവാഹിക  ജീവിതവുമായി ബന്ധപെട്ടുദ്ധരിക്കാറുള്ള ഖുര്‍ആനിലെ  ചില പുണ്യ വചനങ്ങളും റസൂല്‍ തിരുമേനിയുടെ(സ) ചില വാക്കുകളും ചുവടെ പ്രസ്താവിക്കുന്നു 












ഒരിക്കല്‍ അബുസുഫിയാന്റെ ഭാര്യ റസൂല്‍ (സ)ന്റെ അടുത്ത് വന്നു ഒരു പരാതി പറഞ്ഞു; അല്ലാഹുവിന്റെ റസൂലേ എന്റെ ഭര്‍ത്താവ് എനിക്കും എന്റെ മക്കള്‍ക്കും വേണ്ടി ആവശ്യത്തിനു ചിലവിടുന്നില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്?.
 റസൂല്‍ (സ) പറഞ്ഞു നിനക്കും നിന്റെ മക്കള്‍ക്കും ആവശ്യത്തിനുള്ളത് മാത്രം യുക്ത്യാനുസരണം എടുത്തു കൊള്ളുക. (ആയിഷ (റ) ബുഹാരി 5049 മുസ്ലിം 1714 )

റസൂല്‍ (സ) പറഞ്ഞു ; പ്രത്യേക കാരണമില്ലാതെ ഭര്‍ത്താവിന്റെ കിടപ്പറയിലേയ്ക്കള്ള ക്ഷണം നിരാകരിക്കുകയും ഭര്‍ത്താവ് ദേഷ്യത്തോടെ ഉറങ്ങുകയും ചെയ്‌താല്‍ ആ ഭാര്യയെ മലക്കുകള്‍ പുലര്‍ച്ചവരെ ശപിച്ചു കൊണ്ടിരിക്കും (ബുഹാരി 3065 മുസ്ലിം 1436 )

റസൂല്‍ (സ) പറഞ്ഞു ; താഴെ പറയുന്നവ സ്ത്രീകള്‍ക്കനുവദിച്ചിട്ടില്ല, ഭര്‍ത്താവ് സന്ഹിതാനായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ സുന്നത്ത് നോമ്പെടുക്കല്‍, ഭര്‍ത്താവിന്റെ അനുമതി കൂടാതെ മറ്റുള്ളവരെ വീട്ടില്‍ പ്രവേശിപ്പിക്കല്‍, ഭര്‍ത്താവിന്റെ അനുമതി കൂടാതെ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നും ദാനം നല്‍കല്‍.

 വൈവാഹിക  ജീവിതവുമായി ബന്ധപെട്ടു ഉദ്ധരിക്കാറുള്ള പ്രശസ്തമായ ഖുര്‍ആനിലെ  പുണ്ണ്യവചനങ്ങളും റസൂല്‍ തിരുമേനിയുടെ ചില വാക്കുകളും ആണ്  മുകളില്‍ പ്രസ്താവിച്ചത്. ലോക നാഥന്റെ കൃപകൊണ്ട് നമുക്കും നമ്മോടു ബന്ധപ്പെട്ടവര്‍ക്കും സ്വാലിഹായ ജീവിത പങ്കാളികളെ ലഭിക്കട്ടെ എന്നും ലഭിച്ച ഇണകളില്‍ പരസ്പരം  പരിപൂര്‍ണ തൃപ്തരായി ജീവിച്ചു മരണമടഞ്ഞു പരലോകത്തെയ്ക്കെത്തുമ്പോള്‍ അവിടെ ഈ ജീവിതം ഒരു മുതല്‍ക്കൂട്ടാകട്ടെ എന്നും ഇബ്ലീസിന്റെ ശര്റു കൊണ്ട്  എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ പരമ കാരുണ്യകനും സര്‍വജ്ഞനുമായ തമ്പുരാന്‍ പൊറുത്തു തരട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
Jazakallaahu haira 
നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും അയക്കേണ്ട വിലാസം  
islamthereligionforsuccess@gmail.com

Tuesday, October 5, 2010

അടിമത്വം ഇസ്ലാം അംഗീകരിക്കുന്നുവോ?


അടിമത്വം  മനുഷ്യ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റേണ്ടതാണെന്ന  കാര്യത്തില്‍ ഒരു പോലെ എല്ലാവരും യോജിക്കുന്നു. കേവലം മൃഗങ്ങളെപ്പോലെ മനുഷ്യനെ ചരക്കായി വിനിമയം നടത്തുകയും ഉടമയുടെ താല്പര്യങ്ങല്‍ക്ക്നുസരിച്ചു മാത്രം ജീവിക്കേണ്ടി വരുന്ന പാവപ്പെട്ടവന്റെ അവസ്ഥ. ഇസ്ലാമിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യമായി നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം ഇസ്ലാം എന്ന മതവും ഒരു മുസ്ലിമിന്റെ ജീവിതവും വിഭിന്നമല്ല. മറിച്ചു മതമാണ്‌ ജീവിതം, ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യക്തമായ മാര്‍ഗ്ഗരേഖയാണ് ഇസ്ലാം മതം എന്നതാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിന്റെ നിയമങ്ങളും നയങ്ങളും ചിട്ടകളുമെല്ലാം അതിന്റെ പ്രായോഗികതയിലൂടെയാണ് രൂപീകരിച്ചിട്ടുള്ളത് . താങ്കള്‍ സൂചിപ്പിച്ചതു പോലെ തന്നെ അടിമത്ത്വം  ഖുര്‍ആനിലോ ഹദീസുകളിലോ ഒറ്റവാക്കാല്‍  ഹറാമാണെന്ന് പ്രഖ്യാപിക്കുന്നില്ല. മറിച്ച്‌ മറ്റു പല ദുര്‍പ്രവര്‍ത്തനങ്ങളും സമൂഹത്തി നിന്ന് തുടച്ചു മാറ്റിയതു പോലെ ഈ കൊടും ക്രൂരമായ വിപത്തും സമൂഹത്തില്‍ നിന്നു തുടച്ചു മാറ്റുവാനുള്ള നടപടികളാണ് ഇസ്ലാം സ്വീകരിച്ചത്. ലോക സൃഷ്ടാവായ അല്ലാഹുവിന്റെ മുന്‍വിധികളോട് കൂടിയ ഖുര്‍ആന്‍  വചനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാവും.

പ്രവാചകന്‍ മുഹമ്മദ്‌ (സ) സകല നീചപ്രവര്‍ത്തിയും നടന്നു പോന്നിരുന്ന ഒരു സമൂഹത്തിലേക്കാണ്‌ പിറന്നു വീണത്‌.  ബിംബാരാദന മുതല്‍ മദ്യവും വ്യപിചാരവും കൊലയും കളവും അടിമത്വവും എന്തിനു കൂടുതല്‍ പിറന്ന കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന കാലം. ഈ വിപത്തുകളെല്ലാം സമൂഹത്തില്‍നിന്നും തുടച്ചു മാറ്റപ്പെട്ടതും  ഒരു ദിവസം കൊണ്ടല്ല, എന്നാല്‍ സമൂഹം തന്നെ അറിയാതെ ഇസ്ലാമിന്റെ പൂര്‍ത്തീകരണത്തോടെ ഇത്തരം വിപത്തുകള്‍ക്കൊരുപരുതി  വരെ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞു. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന
മിക്ക അക്ക്രമങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ലഹരിയാണ് അതില്‍ വമ്പന്‍ മദ്യവും. മുസ്ലിം സമൂഹത്തില്‍ നിന്നും ഇതെങ്ങനെയാണ് തുടച്ചു മാറ്റപ്പെട്ടത്, ആദ്യം നമസ്കാരത്തിന്റെ സമയത്ത് മദ്യമുപയോഗിക്കരുതെന്നു നിര്‍ദ്ദേശിച്ചു പിന്നീടത്‌ വില്‍പ്പന നടത്തരുതെന്നും ക്രമേണയതുപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചു. പൂര്‍ണ്ണമായി മദ്യാസക്തിയ്ക്ക്  അടിമപ്പെട്ടവനു പെട്ടന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ലോകസൃഷ്ടാവിന്നരിയാം. അത് പോലെ തന്നെ അടിമകള്‍ എന്നത്  ചില ഉടമകളായ ആളുകളുടെ ആകെയുള്ള സമ്പാധ്യമായിരുന്നു പ്രവാചകന്റെ കാലത്ത്. ഉടമകളും അവര്‍ അദ്ധ്വാനിച്ചുണ്ടാകിയ പണം മുടക്കി വാങ്ങിയതാവും അടിമകളെ എന്നകാര്യം നാം നിരാകരിച്ചുകൂട. അതുകൊണ്ട് തന്നെ അടിമകളെ ഒറ്റയടിക്ക് പൂര്‍ണ്ണമായി സ്വാതന്ത്രരാക്കുക എന്നത്  സമൂഹത്തില്‍ ചിലര്‍ക്ക് വന്‍ദോഷം ചെയ്യും. മറ്റൊന്ന് അടിമകള്‍ ഉടമകളുടെ കയ്യില്‍ സുരക്ഷിതരായിരുന്നു, അവര്‍ക്ക്  ഉടമകള്‍ ഭക്ഷണം പാര്‍പ്പിടം വസ്ത്രങ്ങള്‍ എന്നിവ നല്‍കി പോന്നിരുന്നു. അടിമകള്‍ സ്വതന്ത്രരായിക്കഴിഞ്ഞാല്‍ ഒരു പക്ഷെ ലഭിച്ചു കൊണ്ടിരുന്ന ഈ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ ആയേക്കും. അതുകൊണ്ട് തന്നെ ഇസ്ലാമിന്റെ അടിമത്വ നിര്‍മാചനം വളരെ മുന്‍ വിധികളോട് കൂടിയ ലോകസ്രിഷ്ടാവിന്റെ നയങ്ങള്‍ പ്രവാചകന്‍ വഴി  നടപ്പാക്കിയതോടെ കുറഞ്ഞ കാലം കൊണ്ട് മുസ്ലിം സമൂഹത്തില്‍ നിന്നും അടിമത്വം തുടച്ചു മാറ്റപ്പെട്ടു.


 അടിമത്വ നിര്‍മാജനത്തിലെയ്കു നയിച്ച  ലോകസ്രിഷ്ടാവിന്റെ പുണ്ണ്യ വചനങ്ങളും  മുത്ത് രസൂലിന്റെ ചര്യകളിലേക്കു മൊന്നു കണ്ണോടിക്കാം.

സൂറത്തുല്‍ ബകറയിലെ 177 മത്തെ വചനം നോക്കൂ (2 -177 )

  
അടിമത്വ നിര്‍മാജനത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് ഈ വചനത്തില്‍ നിന്നും വ്യക്തമാണ്. കാരണം ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ വിവരിച്ചതിനു ശേഷം ഉടനെ പറയുന്നത് നിങ്ങളുടെ പ്രിയപ്പെട്ടതായി നിങ്ങള്‍ കരുതുന്ന ധനം അടിമ മോചനത്തിന് വേണ്ടി ചിലവഴിക്കാനാണ്.
മറ്റൊരു ഇസ്ലാമിന്റെ നയം നോക്കൂ. തെറ്റുകള്‍ മനുഷ്യ സഹജമാണ്  , ഈ തെറ്റുകള്‍ക്ക് പലതിനും പരിഹാര കര്‍മ്മമായി അല്ലാഹു നിശ്ചയിച്ചത് അടിമമോചനമാണ് . 

ഈ വചനം നോക്കൂ(4 -92 )

  
ഒരു വിശ്വാസിയെ കൊല്ലുക എന്നത്  വന്‍ പാപങ്ങളില്‍ പെട്ടതാണ് , ഇനി ആര്‍ക്കെങ്കിലും മനപ്പൂര്‍വ്വ മല്ലാതെ അങ്ങനെ ഒരു തെറ്റ് പറ്റിയാല്‍ പോലും പ്രായശ്ചിത്തം അടിമ മോചനത്തിലൂടെ ആണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

തെറ്റുകള്‍ ചെയ്‌താല്‍ പരിഹാര കര്‍മ്മം അടിമമോചനമായി കല്‍പ്പിക്കുന്ന മറ്റു വചനങ്ങള്‍ നോക്കൂ
(5 -89 )(58 -03 )



മറ്റൊരു വചനം നോക്കൂ
 
ഇസ്ലാം അടിമത്വ നിര്‍മാജനത്തിനു  രൂപീകരിച്ച മറ്റൊരു നയം വിവാഹമാണ് .

സ്വതന്ത്രര്‍ക്ക് മറ്റുള്ളവരുടെ നല്ലവരായ അടിമ സ്ത്രീകളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിച്ചുക്കൊണ്ടുള്ള വചനം നോക്കൂ.(24 -32 )


ഇത്തരത്തില്‍ ഒരു വിവാഹം നടന്നാല്‍ ഒരു അടിമ തലമുറ തന്നെ ഇല്ലാതാവുന്നു. കാരണം സ്വതന്ത്രന് അടിമസ്ട്രീയിലുണ്ടാകുന്ന കുട്ടികള്‍ സ്വതന്ത്രരായിട്ടാണ് പിറക്കുന്നത്‌ , മാത്രമല്ല ഭര്‍ത്താവിന്റെ മരണ ശേഷം ഈ അടിമസ്ത്രീയും സ്വതന്ത്രയാണ് 

വിവാഹം വഴി അടിമ മോചനത്തിലേയ്ക് നയിക്കുന്ന മറ്റു വചനങ്ങള്‍ നോക്കൂ (2 -221 ) (4 -25 )


മറ്റൊരു കാര്യം ഇസ്ലാം അടിമസ്ത്രീകളുമായി ഉടമകള്‍ക്ക് ലൈംഗിക ബന്ധം അനുവദിക്കുന്നു. ഇതിനും കാരണം മറ്റൊന്നല്ല അടിമകളുടെ പൂര്‍ണ്ണ വിമോചനമാണ്. കാരണം സ്വതന്ത്രനായ ഒരു ഉടമ അടിമസ്ത്രീയുമായി ബന്ധപ്പെടുകയും അതില്‍ കുട്ടികളുണ്ടാവുകയും ചെയ്‌താല്‍ അടിമസ്ത്രീയിലുണ്ടായ കുഞ്ഞിനും സ്വതന്ത്ര സ്ത്രീയിലുണ്ടായ കുഞ്ഞിനും സമ പദവിയാണ്‌ എന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത് .

അടിമ സ്ത്രീകളുമായി ഉടമകള്‍ക്ക് ലൈംഗിക ബന്ധം അനുവദിക്കുന്ന ഖുര്‍ആന്‍ വചനങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. (23 -1 to 6 )(70 -29 ,30 ) 

മറ്റൊരു വചനം നോക്കൂ

 മറ്റൊരു  നയം അടിമകള്‍ക്ക് സ്വയം മോചിതരാകാന്‍ അവസരം ഇസ്ലാം നല്‍കുന്നു. അടിമകള്‍ സ്വയം മോചനത്തിനുള്ള കരാറിലേര്‍പ്പെടാന്‍ ആഗ്രഹിച്ചാല്‍ കരാറില്‍ ഏര്‍പ്പെടണമെന്നും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും അല്ലാഹു പഠിപ്പിക്കുന്ന ഖുര്‍ആന്‍  വചനം നോക്കൂ (24 -33 )


അടിമത്വ നിര്‍മാജനത്തിലേയ്ക്ക് വഴിവെക്കുന്ന ഇനിയും ഒരുപാട് നയങ്ങളുണ്ട് ഇസ്ലാമില്‍. ഉടമ വിവാഹം ചെയ്ത അടിമസ്ട്രീയെ ഭാര്യയായേ പിന്നീട് കാണാന്‍ പറ്റൂ എന്നും, വിവാഹം കഴിച്ച അടിമസ്ത്രീയെ പിന്നീട് വില്‍പ്പന നടത്താന്‍ പാടില്ല എന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. കന്ന്യകയായി അല്ലെങ്കില്‍ പരിശുദ്ധിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന അടിമ സ്ത്രീകളെ നാശത്തിലെയ്ക് നിര്‍ബന്ധിക്കരുതെന്നും മറ്റൊരാള്‍ വിവാഹം കഴിച്ച അടിമസ്ത്രീകളിലെയ്കു നിങ്ങള്‍ അടുക്കരുതെന്നും ഖുര്‍ആന്‍  നിഷ്കര്‍ഷിക്കുന്നു. ഒരു സ്വതന്ത്രനായ വ്യക്തിയെ ഒരു തരത്തിലും അടിമയാക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.
 
സമൂഹത്തിലുള്ള എല്ലാ മനുഷ്യരും അല്ലാഹുവിന്റെ അടിമകളാണെന്നതിലുപരി ആര്‍കും ആരും അടിമയും ഉടമയുമല്ല എന്നും അടിമകളെന്ന നാമം പോലും ഉപയോഗിക്കരുതെന്നും റസൂല്‍ (സ) പഠിപ്പിക്കുന്നു. തന്റെ അടിമയോട്‌ മോശമായി പെരുമാരുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല എന്നും തന്റെ മക്കളോട് ദയ കാണിക്കുന്നത് പോലെ തന്നെ അവരോടും ദയ കാണിക്കണമെന്നും നിങ്ങള്‍ കഴിക്കുന്ന അതേ  ഭക്ഷണം തന്നെ നിങ്ങളുടെ അടിമകള്‍ക്കും കൊടുക്കണമെന്നും  റസൂല്‍ (സ) ഓര്‍മിപ്പിക്കുന്നു. 

ഈ വചനം നോക്കൂ മനുഷ്യനിടയിലുള്ള ജാതിക്കും വര്‍ഗ്ഗത്തിനു മൊന്നുമൊരു   വിലയുമില്ല എന്ന് ലോക നാഥന്‍ പറയുന്നത്  



ഇത്തരം വളരെ ലളിതമായ നയങ്ങളാല്‍ അടിമത്ത്വം എന്ന വളരെ ഗൌരവം നിറഞ്ഞ ഒരു വിപത്ത് മുസ്ലിം സമൂഹത്തില്‍ നിന്നും നിര്‍മ്മാജനം ചെയ്യാന്‍ പ്രവാചകന്റെയും സഹാബത്തിന്റെയും ഭരണ കാലത്ത് തന്നെ കഴിഞ്ഞിരുന്നു. പൂര്‍ണ്ണമായി ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ച് ഭരണം നടത്തുന്ന ഒരു രാജ്യത്തും ഇന്ന് ഈ വിപത്ത് നിലനില്‍ക്കുന്നില്ല. പക്ഷെ പാശ്ചാത്യ രാജ്യങ്ങളിലും മറ്റും അടിമത്വം കഴിഞ്ഞ നൂറ്റാണ്ടു വരെ വ്യാപകമായി നില നിന്നിരിന്നു എന്ന് നമുക്ക് ചരിത്രത്തില്‍ കാണാം. ഇന്നും ആഫ്രികന്‍ ചില രാഷ്ട്രങ്ങളില്‍ ഈ വിപത്ത് കണ്ടു വരുന്നു .


പല രാജ്യങ്ങളിലും അടിമത്വം അതിന്റെ ശൈലിയില്‍ വ്യത്യാസം വരുത്തി നില കൊള്ളുന്നുണ്ട് ഉദാഹരണത്തിനു ഇന്ത്യ, മറ്റു നാടുകളില്‍ നിന്നും രാജ്യത്തിന്റെ തന്നെ ഉള്‍നാടന്‍ പ്രവിശ്യകളില്‍ നിന്നും കുട്ടികളെയും സ്ത്രീകളെയും കൊണ്ടുപോയി തൊഴില്‍ ദാതാക്കള്‍ക്ക് വിറ്റ് പണം കൊയ്യുന്ന എയ്ജെന്റ്റ്മാര്‍  ഇന്ത്യയില്‍ ധാരാളം കണ്ടുവരുന്നു. നമ്മുടെ രാജ്യത്തിന്റെ നിയമ പുസ്തകങ്ങളില്‍ ഇതിനു തടയിടാന്‍ ഒരു പാട് നിയമങ്ങളുണ്ട്, പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ നമുക്കും നമ്മുടെ സര്‍ക്കാറിനും കഴിയുന്നില്ല, കാരണം നമ്മുടെ താല്പര്യങ്ങള്‍ മറ്റുപല വിവാദങ്ങള്‍ കൈകാര്യം ചെയ്യുന്നതിലാണ്.

നേരത്തെ സൂചിപ്പിച്ചത് പോലെ ഇസ്ലാമിക വിരോധികള്‍ ഉന്നയിക്കുന്ന ഒരു വിമര്‍ശനമാണിത് . വിമര്‍ശനം മാത്രമാണവരുടെ ഉദ്ദേശമെങ്കില്‍ ഒരു പക്ഷെ അവര്‍ക്കിത് കൊണ്ടൊന്നും സംതൃപ്തി ലഭിച്ചെന്നു വരില്ല കാരണം അവര്‍ അല്ലാഹു ഖുര്‍ആനില്‍ സൂചിപ്പിച്ച ആ ഗ്രൂപ്പില്‍ പെട്ടവരാണ് (കാണുവാനും കേള്‍കുവാനും കഴിയാത്തവര്‍).
ഒരു വിമര്‍ശനത്തിനു മുന്‍പിലും തലക്കുനിക്കേണ്ടി വരില്ല ഒരു മുസ്ലിമിന് കാരണം വിമര്‍ശനങ്ങള്‍ക്കെല്ലാം വ്യക്ത്തമായ മറുപടി നല്‍കാനുള്ള ഉദ്ബോധനം നല്‍കിയിട്ടാണ് നമ്മുടെ മുത്തു റസൂല്‍(സ) നമ്മെ വിട്ടു പോയത് . നമ്മള്‍ പഠിക്കാന്‍ തയ്യാറായാല്‍ മാത്രം മതി. താങ്കളെ കുഴക്കുന്ന എന്ത് സംശയമുണ്ടെങ്കിലും താങ്കള്‍ ബന്ധപ്പെടാവുന്നതാണ് .
 



 



Monday, September 6, 2010

HOME


ഇസ്‌ലാം എന്ന  പവിത്ര മതത്തെക്കുറിച്ച് ഇന്ന് ഒരുപാടു പേരുകള്‍ മിഥ്യാബോധം   വെച്ചുപ്പുലര്‍ത്തുകയാണ്. ഇതിനു കാരണം ഇസ്‌ലാമിനെക്കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മ മാത്രമാണ്. പല മുസ്‌ലിം സഹോദരങ്ങള്‍ക്കും ഇസ്‌ലാമിനെക്കുറി ച്ചാരെങ്കിലും ചോദിച്ചാല്‍ വ്യക്തമായ മറുപടി പറയാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഈ തെറ്റിദ്ധാരണ പതിന്മടങ്ങ്‌  വര്‍ദ്ധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് "QUERY TREAT ".. വായനക്കാരുടെ ഇസ്‌ലാമിനെ ക്കുറിച്ചുള്ള സംശയ നിവാരണ ത്തിലൂടെ  പവിത്ര മതത്തിനെ ക്കുറിച്ചുള്ള മിഥ്യാബോധം  തുടച്ചു മാറ്റുകയാണ് ഇതിന്റെ ലക്‌ഷ്യം. വായനക്കാരുടെ സംശയങ്ങളും വാദങ്ങളും "QUERY TREAT ".നു എഴുതുക. SUBJECT "QUERY TREAT ".എന്ന് ടൈപ്പ് ചെയ്തു "islamthereligionforsuccess@gmail.com "എന്ന E-MAIL വിലാസത്തിലേക്ക് അയക്കുക. ഇന്‍ ഷാഹ് അല്ലാഹ്, വളരെ വൈകാതെ നിങ്ങളുടെ ചോദ്യത്തിനുത്തരം ലഭിച്ചിരിക്കും.

***