Tuesday, October 5, 2010

അടിമത്വം ഇസ്ലാം അംഗീകരിക്കുന്നുവോ?


അടിമത്വം  മനുഷ്യ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റേണ്ടതാണെന്ന  കാര്യത്തില്‍ ഒരു പോലെ എല്ലാവരും യോജിക്കുന്നു. കേവലം മൃഗങ്ങളെപ്പോലെ മനുഷ്യനെ ചരക്കായി വിനിമയം നടത്തുകയും ഉടമയുടെ താല്പര്യങ്ങല്‍ക്ക്നുസരിച്ചു മാത്രം ജീവിക്കേണ്ടി വരുന്ന പാവപ്പെട്ടവന്റെ അവസ്ഥ. ഇസ്ലാമിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യമായി നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം ഇസ്ലാം എന്ന മതവും ഒരു മുസ്ലിമിന്റെ ജീവിതവും വിഭിന്നമല്ല. മറിച്ചു മതമാണ്‌ ജീവിതം, ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യക്തമായ മാര്‍ഗ്ഗരേഖയാണ് ഇസ്ലാം മതം എന്നതാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിന്റെ നിയമങ്ങളും നയങ്ങളും ചിട്ടകളുമെല്ലാം അതിന്റെ പ്രായോഗികതയിലൂടെയാണ് രൂപീകരിച്ചിട്ടുള്ളത് . താങ്കള്‍ സൂചിപ്പിച്ചതു പോലെ തന്നെ അടിമത്ത്വം  ഖുര്‍ആനിലോ ഹദീസുകളിലോ ഒറ്റവാക്കാല്‍  ഹറാമാണെന്ന് പ്രഖ്യാപിക്കുന്നില്ല. മറിച്ച്‌ മറ്റു പല ദുര്‍പ്രവര്‍ത്തനങ്ങളും സമൂഹത്തി നിന്ന് തുടച്ചു മാറ്റിയതു പോലെ ഈ കൊടും ക്രൂരമായ വിപത്തും സമൂഹത്തില്‍ നിന്നു തുടച്ചു മാറ്റുവാനുള്ള നടപടികളാണ് ഇസ്ലാം സ്വീകരിച്ചത്. ലോക സൃഷ്ടാവായ അല്ലാഹുവിന്റെ മുന്‍വിധികളോട് കൂടിയ ഖുര്‍ആന്‍  വചനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാവും.

പ്രവാചകന്‍ മുഹമ്മദ്‌ (സ) സകല നീചപ്രവര്‍ത്തിയും നടന്നു പോന്നിരുന്ന ഒരു സമൂഹത്തിലേക്കാണ്‌ പിറന്നു വീണത്‌.  ബിംബാരാദന മുതല്‍ മദ്യവും വ്യപിചാരവും കൊലയും കളവും അടിമത്വവും എന്തിനു കൂടുതല്‍ പിറന്ന കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന കാലം. ഈ വിപത്തുകളെല്ലാം സമൂഹത്തില്‍നിന്നും തുടച്ചു മാറ്റപ്പെട്ടതും  ഒരു ദിവസം കൊണ്ടല്ല, എന്നാല്‍ സമൂഹം തന്നെ അറിയാതെ ഇസ്ലാമിന്റെ പൂര്‍ത്തീകരണത്തോടെ ഇത്തരം വിപത്തുകള്‍ക്കൊരുപരുതി  വരെ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞു. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന
മിക്ക അക്ക്രമങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ലഹരിയാണ് അതില്‍ വമ്പന്‍ മദ്യവും. മുസ്ലിം സമൂഹത്തില്‍ നിന്നും ഇതെങ്ങനെയാണ് തുടച്ചു മാറ്റപ്പെട്ടത്, ആദ്യം നമസ്കാരത്തിന്റെ സമയത്ത് മദ്യമുപയോഗിക്കരുതെന്നു നിര്‍ദ്ദേശിച്ചു പിന്നീടത്‌ വില്‍പ്പന നടത്തരുതെന്നും ക്രമേണയതുപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചു. പൂര്‍ണ്ണമായി മദ്യാസക്തിയ്ക്ക്  അടിമപ്പെട്ടവനു പെട്ടന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ലോകസൃഷ്ടാവിന്നരിയാം. അത് പോലെ തന്നെ അടിമകള്‍ എന്നത്  ചില ഉടമകളായ ആളുകളുടെ ആകെയുള്ള സമ്പാധ്യമായിരുന്നു പ്രവാചകന്റെ കാലത്ത്. ഉടമകളും അവര്‍ അദ്ധ്വാനിച്ചുണ്ടാകിയ പണം മുടക്കി വാങ്ങിയതാവും അടിമകളെ എന്നകാര്യം നാം നിരാകരിച്ചുകൂട. അതുകൊണ്ട് തന്നെ അടിമകളെ ഒറ്റയടിക്ക് പൂര്‍ണ്ണമായി സ്വാതന്ത്രരാക്കുക എന്നത്  സമൂഹത്തില്‍ ചിലര്‍ക്ക് വന്‍ദോഷം ചെയ്യും. മറ്റൊന്ന് അടിമകള്‍ ഉടമകളുടെ കയ്യില്‍ സുരക്ഷിതരായിരുന്നു, അവര്‍ക്ക്  ഉടമകള്‍ ഭക്ഷണം പാര്‍പ്പിടം വസ്ത്രങ്ങള്‍ എന്നിവ നല്‍കി പോന്നിരുന്നു. അടിമകള്‍ സ്വതന്ത്രരായിക്കഴിഞ്ഞാല്‍ ഒരു പക്ഷെ ലഭിച്ചു കൊണ്ടിരുന്ന ഈ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ ആയേക്കും. അതുകൊണ്ട് തന്നെ ഇസ്ലാമിന്റെ അടിമത്വ നിര്‍മാചനം വളരെ മുന്‍ വിധികളോട് കൂടിയ ലോകസ്രിഷ്ടാവിന്റെ നയങ്ങള്‍ പ്രവാചകന്‍ വഴി  നടപ്പാക്കിയതോടെ കുറഞ്ഞ കാലം കൊണ്ട് മുസ്ലിം സമൂഹത്തില്‍ നിന്നും അടിമത്വം തുടച്ചു മാറ്റപ്പെട്ടു.


 അടിമത്വ നിര്‍മാജനത്തിലെയ്കു നയിച്ച  ലോകസ്രിഷ്ടാവിന്റെ പുണ്ണ്യ വചനങ്ങളും  മുത്ത് രസൂലിന്റെ ചര്യകളിലേക്കു മൊന്നു കണ്ണോടിക്കാം.

സൂറത്തുല്‍ ബകറയിലെ 177 മത്തെ വചനം നോക്കൂ (2 -177 )

  
അടിമത്വ നിര്‍മാജനത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് ഈ വചനത്തില്‍ നിന്നും വ്യക്തമാണ്. കാരണം ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ വിവരിച്ചതിനു ശേഷം ഉടനെ പറയുന്നത് നിങ്ങളുടെ പ്രിയപ്പെട്ടതായി നിങ്ങള്‍ കരുതുന്ന ധനം അടിമ മോചനത്തിന് വേണ്ടി ചിലവഴിക്കാനാണ്.
മറ്റൊരു ഇസ്ലാമിന്റെ നയം നോക്കൂ. തെറ്റുകള്‍ മനുഷ്യ സഹജമാണ്  , ഈ തെറ്റുകള്‍ക്ക് പലതിനും പരിഹാര കര്‍മ്മമായി അല്ലാഹു നിശ്ചയിച്ചത് അടിമമോചനമാണ് . 

ഈ വചനം നോക്കൂ(4 -92 )

  
ഒരു വിശ്വാസിയെ കൊല്ലുക എന്നത്  വന്‍ പാപങ്ങളില്‍ പെട്ടതാണ് , ഇനി ആര്‍ക്കെങ്കിലും മനപ്പൂര്‍വ്വ മല്ലാതെ അങ്ങനെ ഒരു തെറ്റ് പറ്റിയാല്‍ പോലും പ്രായശ്ചിത്തം അടിമ മോചനത്തിലൂടെ ആണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

തെറ്റുകള്‍ ചെയ്‌താല്‍ പരിഹാര കര്‍മ്മം അടിമമോചനമായി കല്‍പ്പിക്കുന്ന മറ്റു വചനങ്ങള്‍ നോക്കൂ
(5 -89 )(58 -03 )



മറ്റൊരു വചനം നോക്കൂ
 
ഇസ്ലാം അടിമത്വ നിര്‍മാജനത്തിനു  രൂപീകരിച്ച മറ്റൊരു നയം വിവാഹമാണ് .

സ്വതന്ത്രര്‍ക്ക് മറ്റുള്ളവരുടെ നല്ലവരായ അടിമ സ്ത്രീകളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിച്ചുക്കൊണ്ടുള്ള വചനം നോക്കൂ.(24 -32 )


ഇത്തരത്തില്‍ ഒരു വിവാഹം നടന്നാല്‍ ഒരു അടിമ തലമുറ തന്നെ ഇല്ലാതാവുന്നു. കാരണം സ്വതന്ത്രന് അടിമസ്ട്രീയിലുണ്ടാകുന്ന കുട്ടികള്‍ സ്വതന്ത്രരായിട്ടാണ് പിറക്കുന്നത്‌ , മാത്രമല്ല ഭര്‍ത്താവിന്റെ മരണ ശേഷം ഈ അടിമസ്ത്രീയും സ്വതന്ത്രയാണ് 

വിവാഹം വഴി അടിമ മോചനത്തിലേയ്ക് നയിക്കുന്ന മറ്റു വചനങ്ങള്‍ നോക്കൂ (2 -221 ) (4 -25 )


മറ്റൊരു കാര്യം ഇസ്ലാം അടിമസ്ത്രീകളുമായി ഉടമകള്‍ക്ക് ലൈംഗിക ബന്ധം അനുവദിക്കുന്നു. ഇതിനും കാരണം മറ്റൊന്നല്ല അടിമകളുടെ പൂര്‍ണ്ണ വിമോചനമാണ്. കാരണം സ്വതന്ത്രനായ ഒരു ഉടമ അടിമസ്ത്രീയുമായി ബന്ധപ്പെടുകയും അതില്‍ കുട്ടികളുണ്ടാവുകയും ചെയ്‌താല്‍ അടിമസ്ത്രീയിലുണ്ടായ കുഞ്ഞിനും സ്വതന്ത്ര സ്ത്രീയിലുണ്ടായ കുഞ്ഞിനും സമ പദവിയാണ്‌ എന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത് .

അടിമ സ്ത്രീകളുമായി ഉടമകള്‍ക്ക് ലൈംഗിക ബന്ധം അനുവദിക്കുന്ന ഖുര്‍ആന്‍ വചനങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. (23 -1 to 6 )(70 -29 ,30 ) 

മറ്റൊരു വചനം നോക്കൂ

 മറ്റൊരു  നയം അടിമകള്‍ക്ക് സ്വയം മോചിതരാകാന്‍ അവസരം ഇസ്ലാം നല്‍കുന്നു. അടിമകള്‍ സ്വയം മോചനത്തിനുള്ള കരാറിലേര്‍പ്പെടാന്‍ ആഗ്രഹിച്ചാല്‍ കരാറില്‍ ഏര്‍പ്പെടണമെന്നും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും അല്ലാഹു പഠിപ്പിക്കുന്ന ഖുര്‍ആന്‍  വചനം നോക്കൂ (24 -33 )


അടിമത്വ നിര്‍മാജനത്തിലേയ്ക്ക് വഴിവെക്കുന്ന ഇനിയും ഒരുപാട് നയങ്ങളുണ്ട് ഇസ്ലാമില്‍. ഉടമ വിവാഹം ചെയ്ത അടിമസ്ട്രീയെ ഭാര്യയായേ പിന്നീട് കാണാന്‍ പറ്റൂ എന്നും, വിവാഹം കഴിച്ച അടിമസ്ത്രീയെ പിന്നീട് വില്‍പ്പന നടത്താന്‍ പാടില്ല എന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. കന്ന്യകയായി അല്ലെങ്കില്‍ പരിശുദ്ധിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന അടിമ സ്ത്രീകളെ നാശത്തിലെയ്ക് നിര്‍ബന്ധിക്കരുതെന്നും മറ്റൊരാള്‍ വിവാഹം കഴിച്ച അടിമസ്ത്രീകളിലെയ്കു നിങ്ങള്‍ അടുക്കരുതെന്നും ഖുര്‍ആന്‍  നിഷ്കര്‍ഷിക്കുന്നു. ഒരു സ്വതന്ത്രനായ വ്യക്തിയെ ഒരു തരത്തിലും അടിമയാക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.
 
സമൂഹത്തിലുള്ള എല്ലാ മനുഷ്യരും അല്ലാഹുവിന്റെ അടിമകളാണെന്നതിലുപരി ആര്‍കും ആരും അടിമയും ഉടമയുമല്ല എന്നും അടിമകളെന്ന നാമം പോലും ഉപയോഗിക്കരുതെന്നും റസൂല്‍ (സ) പഠിപ്പിക്കുന്നു. തന്റെ അടിമയോട്‌ മോശമായി പെരുമാരുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല എന്നും തന്റെ മക്കളോട് ദയ കാണിക്കുന്നത് പോലെ തന്നെ അവരോടും ദയ കാണിക്കണമെന്നും നിങ്ങള്‍ കഴിക്കുന്ന അതേ  ഭക്ഷണം തന്നെ നിങ്ങളുടെ അടിമകള്‍ക്കും കൊടുക്കണമെന്നും  റസൂല്‍ (സ) ഓര്‍മിപ്പിക്കുന്നു. 

ഈ വചനം നോക്കൂ മനുഷ്യനിടയിലുള്ള ജാതിക്കും വര്‍ഗ്ഗത്തിനു മൊന്നുമൊരു   വിലയുമില്ല എന്ന് ലോക നാഥന്‍ പറയുന്നത്  



ഇത്തരം വളരെ ലളിതമായ നയങ്ങളാല്‍ അടിമത്ത്വം എന്ന വളരെ ഗൌരവം നിറഞ്ഞ ഒരു വിപത്ത് മുസ്ലിം സമൂഹത്തില്‍ നിന്നും നിര്‍മ്മാജനം ചെയ്യാന്‍ പ്രവാചകന്റെയും സഹാബത്തിന്റെയും ഭരണ കാലത്ത് തന്നെ കഴിഞ്ഞിരുന്നു. പൂര്‍ണ്ണമായി ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ച് ഭരണം നടത്തുന്ന ഒരു രാജ്യത്തും ഇന്ന് ഈ വിപത്ത് നിലനില്‍ക്കുന്നില്ല. പക്ഷെ പാശ്ചാത്യ രാജ്യങ്ങളിലും മറ്റും അടിമത്വം കഴിഞ്ഞ നൂറ്റാണ്ടു വരെ വ്യാപകമായി നില നിന്നിരിന്നു എന്ന് നമുക്ക് ചരിത്രത്തില്‍ കാണാം. ഇന്നും ആഫ്രികന്‍ ചില രാഷ്ട്രങ്ങളില്‍ ഈ വിപത്ത് കണ്ടു വരുന്നു .


പല രാജ്യങ്ങളിലും അടിമത്വം അതിന്റെ ശൈലിയില്‍ വ്യത്യാസം വരുത്തി നില കൊള്ളുന്നുണ്ട് ഉദാഹരണത്തിനു ഇന്ത്യ, മറ്റു നാടുകളില്‍ നിന്നും രാജ്യത്തിന്റെ തന്നെ ഉള്‍നാടന്‍ പ്രവിശ്യകളില്‍ നിന്നും കുട്ടികളെയും സ്ത്രീകളെയും കൊണ്ടുപോയി തൊഴില്‍ ദാതാക്കള്‍ക്ക് വിറ്റ് പണം കൊയ്യുന്ന എയ്ജെന്റ്റ്മാര്‍  ഇന്ത്യയില്‍ ധാരാളം കണ്ടുവരുന്നു. നമ്മുടെ രാജ്യത്തിന്റെ നിയമ പുസ്തകങ്ങളില്‍ ഇതിനു തടയിടാന്‍ ഒരു പാട് നിയമങ്ങളുണ്ട്, പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ നമുക്കും നമ്മുടെ സര്‍ക്കാറിനും കഴിയുന്നില്ല, കാരണം നമ്മുടെ താല്പര്യങ്ങള്‍ മറ്റുപല വിവാദങ്ങള്‍ കൈകാര്യം ചെയ്യുന്നതിലാണ്.

നേരത്തെ സൂചിപ്പിച്ചത് പോലെ ഇസ്ലാമിക വിരോധികള്‍ ഉന്നയിക്കുന്ന ഒരു വിമര്‍ശനമാണിത് . വിമര്‍ശനം മാത്രമാണവരുടെ ഉദ്ദേശമെങ്കില്‍ ഒരു പക്ഷെ അവര്‍ക്കിത് കൊണ്ടൊന്നും സംതൃപ്തി ലഭിച്ചെന്നു വരില്ല കാരണം അവര്‍ അല്ലാഹു ഖുര്‍ആനില്‍ സൂചിപ്പിച്ച ആ ഗ്രൂപ്പില്‍ പെട്ടവരാണ് (കാണുവാനും കേള്‍കുവാനും കഴിയാത്തവര്‍).
ഒരു വിമര്‍ശനത്തിനു മുന്‍പിലും തലക്കുനിക്കേണ്ടി വരില്ല ഒരു മുസ്ലിമിന് കാരണം വിമര്‍ശനങ്ങള്‍ക്കെല്ലാം വ്യക്ത്തമായ മറുപടി നല്‍കാനുള്ള ഉദ്ബോധനം നല്‍കിയിട്ടാണ് നമ്മുടെ മുത്തു റസൂല്‍(സ) നമ്മെ വിട്ടു പോയത് . നമ്മള്‍ പഠിക്കാന്‍ തയ്യാറായാല്‍ മാത്രം മതി. താങ്കളെ കുഴക്കുന്ന എന്ത് സംശയമുണ്ടെങ്കിലും താങ്കള്‍ ബന്ധപ്പെടാവുന്നതാണ് .
 



 



No comments: